ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ കണ്ണൂർ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു……

ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ കണ്ണൂർ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു. കണ്ണൂർ ഹെഡ് ഓഫീസിൽ നടന്ന ജോബ് ഫെയർ കണ്ണൂർ കോർപ്പറേഷൻ മേയർ ശ്രീ.മുസ്‌ലിഹ്‌ മഠത്തിൽ ഉദ്ഘാടനം നിർവഹിച്ചു

ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻറർ മാനേജിങ് ഡയറക്ടർ കെ. അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ആശംസയും, ജനറൽ മാനേജർ ജ്യോതി പ്രകാശ് സ്വാഗതവും പ്രിൻസിപ്പൽ ശ്രീജിത്ത് നന്ദിയും പറഞ്ഞു .

അഞ്ഞൂറോളം ഒഴിവുകളിലേക്കാണ് അഭിമുഖം നടന്നത്. ശ്രീ ശങ്കരാചാര്യ കംപ്യൂട്ടർ സെന്ററിന്റെ വിവിധ കേന്ദ്രങ്ങളിൽ പഠിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കാണ് ജോബ് ഫെയറിൽ പങ്കെടുക്കാൻ അവസരം ഉണ്ടായത്.

സെൻട്രലൈസ്ഡ് പ്ലേസ്മെന്റ് ഡിവിഷൻ ഹെഡ് കൃഷ്ണപ്രിയ, പ്രജിഷ, ഷറഫുദ്ദീൻ ശ്രീരാജ്, ലിജേഷ്,വന്ദന ഷൈനേഷ്, രമിത്ത്, സൂരജ്, രാകേഷ്, ഫർസീൻ ,രതീഷ് , സനൂപ,ഹിബ,വിസ്മയ എന്നിവർ നേതൃത്വം നൽകി.