ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിന്റെ ലക്ഷ്യ – 2025 തൊഴിൽ സുരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
2024-2025 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തുടനീളമുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർ തയ്യാറാക്കിയ പദ്ധതിയാണ് ‘ലക്ഷ്യ-2025’ തൊഴിൽ സുരക്ഷപദ്ധതി.
വർദ്ധിച്ചു വരുന്ന സാമ്പത്തിക പ്രതിസന്ധിയിലും, തൊഴിലില്ലായ്മയിലും, തൊഴിൽ എന്ന സ്വപ്നം എല്ലാവർക്കും എത്തിപ്പിടിക്കാൻ സാധിക്കുന്ന ഒന്നല്ല.
എന്നാൽ ഈ സാഹചര്യത്തിലും മികവുള്ളവർക്ക് തൊഴിലിന് തടസ്സവുമില്ല. മാറുന്ന കാലത്തിനനുസരിച്ച് Al (Artificial Intelligence) പോലുള്ള സാങ്കേതിക വിദ്യകളിൽ കഴിവ് നേടിക്കൊടുക്കുന്ന നിരവധി കോഴ്‌സുകൾ ശ്രീ ശങ്കരാചാര്യ ഒരുക്കിയിട്ടുണ്ട്. എല്ലാവരേയും ഇത്തരം സാധ്യതകൾ അറിയിക്കാനും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഇത്തരം കോഴ്സുകൾ ചെയ്യുവാനും അതുവഴി 2025 ൽ ശ്രീ ശങ്കരാചാര്യ നടത്തുന്ന മെഗാ തൊഴിൽ മേളയിൽ പങ്കെടുത്ത് ജോലി നേടാനുമായി ശ്രീ ശങ്കരാചാര്യ പ്രഖ്യാപിക്കുന്ന പദ്ധതിയാണ് ‘ലക്ഷ്യ-2025’ തൊഴിൽ സുരക്ഷാ പദ്ധതി.
ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.
പദ്ധതി പ്രകാരം കേരളത്തിലെ എല്ലാ ജില്ലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ വാർഡുകളിൽ നിന്നും രോഗം മൂലമോ മരണം മൂലമോ ഏക വരുമാനം നിലച്ച കുടുംബങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു വിദ്യാർത്ഥിക്ക് സൗജന്യ പരിശീലനം. കൂടാതെ ഏതെങ്കിലും ക്ഷേമ തൊഴിലാളി പദ്ധതിയിൽ അംഗമായവരുടെ മക്കൾക്ക് ഫീസ് ഇളവോടുകൂടി പഠിക്കാനുള്ള സൗകര്യം. സഹോദരിസഹോദരങ്ങളായ രണ്ടുപേർക്ക് ഒറ്റ ഫീസിൽ പഠിക്കാനുള്ള അവസരം തുടങ്ങിയവയാണ് പദ്ധതിയുടെ ആനുകൂല്യങ്ങൾ. ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻറർ മാനേജിങ് ഡയറക്ടർ കെ. അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ആശംസയും, പ്രിൻസിപ്പൽ ശ്രീജിത്ത് സ്വാഗതവും ഇരിട്ടി സെൻറർ ഡയറക്ടർ ജഗ്ഗി മാത്യു നന്ദിയും അർപ്പിച്ച് സംസാരിച്ചു.