ലക്ഷ്യ-2025 ശ്രീ ശങ്കരാചാര്യ തൊഴിൽ സുരക്ഷപദ്ധതി
സേവന മികവിൻ്റെ മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർ 2024-2025 അദ്ധ്യയന വർഷത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ പദ്ധതിയാണ് ‘ലക്ഷ്യ-2025’ തൊഴിൽ സുരക്ഷപദ്ധതി. വർദ്ധിച്ചു വരുന്ന സാമ്പത്തിക പ്രതിസന്ധിയിലും, തൊഴിലില്ലായ്മയിലും, തൊഴിൽ എന്ന സ്വപ്നം എല്ലാവർക്കും എത്തിപ്പിടിക്കാൻ സാധിക്കുന്ന ഒന്നല്ല. എന്നാൽ ഈ സാഹചര്യത്തിലും മികവുള്ളവർക്ക് തൊഴിലിന് തടസ്സവുമില്ല. മാറുന്ന കാലത്തിനനുസരിച്ച് Al (Artificial Intelligence) പോലുള്ള സാങ്കേതിക വിദ്യകളിൽ കഴിവ് നേടിക്കൊടുക്കുന്ന നിരവധി കോഴ്‌സുകൾ ശ്രീ ശങ്കരാചാര്യ ഒരുക്കിയിട്ടുണ്ട്. എല്ലാവരേയും ഇത്തരം സാധ്യതകൾ അറിയിക്കുവാനും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഇത്തരം കോഴ്സുകൾ ചെയ്യുവാനും, അതുവഴി 2025 ൽ ശ്രീ ശങ്കരാചാര്യ നടത്തുന്ന മെഗാ തൊഴിൽ മേളയിൽ പങ്കെടുത്ത് ജോലി നേടുവാനുമായി ശ്രീ ശങ്കരാചാര്യ ഒരുക്കിയ ഈ പദ്ധതിയിലേക്ക് ഓൺലൈനായും നേരിട്ടും അപേക്ഷിക്കാം.
പദ്ധതിയുടെ ആനുകൂല്യങ്ങൾ:-

കേരളത്തിലെ എല്ലാ ജില്ലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ വാർഡുകളിൽ നിന്നും രോഗം മൂലമോ മരണം മൂലമോ ഏക വരുമാനം നിലച്ച കുടുംബങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു വിദ്യാർത്ഥിക്ക് സൗജന്യ പരിശീലനം.

ഏതെങ്കിലും ക്ഷേമ തൊഴിലാളി പദ്ധതിയിൽ അംഗമായവരുടെ മക്കൾക്ക് ഫീസ് ഇളവോടുകൂടി ശ്രീ ശങ്കരാചാര്യയുടെ ഏത് കോഴ്‌സും പഠിക്കാനുള്ള സൗകര്യം.

ഒരു കുടുംബത്തിലെ സഹോദരി, സഹോദരങ്ങളായ രണ്ട് പേർക്ക് ഇഷ്ട്ടമുള്ള കോഴ്സ് ഒരാളുടെ മാത്രം ഫീസിൽ പഠിക്കാൻ സൗകര്യം

ഇന്ത്യയിലും, വിദേശത്തുമുള്ള നിരവധി സ്ഥാപനങ്ങൾ പങ്കെടുക്കുന്ന 5000 പേർക്ക് ഒരു ദിവസം ജോലി കൊടുക്കുക എന്ന് ലക്ഷ്യത്തോടെ ശ്രീ ശങ്കരാചാര്യ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേളയിലേക്കുള്ള രജിസ്ട്രേഷനും ഈ പദ്ധതി വഴി കോഴ്സ് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കും.


ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോറം പൂരിപ്പിക്കുക.


ഈ WhatsApp നമ്പറിൽ LAKSHYA എന്ന് മെസ്സേജ് ചെയ്യു