മെഗാ ജോബ് ഫെയർ – ജൂൺ, ശ്രീകണ്ഠപുരം സെന്ററിൽ വെച്ച് നടന്നു.

ശ്രീ ശങ്കരാചാര്യ കംപ്യൂട്ടർ സെന്റർ മെഗാ ജോബ് ഫെയർ ശ്രീകണ്ഠപുരം സെന്ററിൽ നഗരസഭാ ചെയർമാൻ ഡോ. കെ വി ഫിലോമിന ഉദ്ഘാടനം ചെയ്തു.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമായ ശ്രീ ശങ്കരാചാര്യ കംപ്യൂട്ടർ സെന്റർ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ ഡോ. കെ വി ഫി ലോമിന ഉദ്ഘാടനം ചെയ്തു. മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പങ്കെടുത്തു. 500 ഒഴിവുകളിലേക്കാണ് അഭിമുഖം
നടന്നത്. ശ്രീ ശങ്കരാചാര്യയുടെ പ്ലേസ്മെന്റ് ഡിവിഷനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് മെഗാ ജോബ് ഫെയർ വഴി ജോലി നേടാൻ അവസരം. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കംപ്യൂട്ടർ സെന്റർ എന്ന നിലയിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചതാണ് ശ്രീ ശങ്കരാചാര്യ കംപ്യൂട്ടർ സെന്റർ.