ശ്രീ ശങ്കരാചാര്യ കംപ്യൂട്ടർ സെന്റർ മെയ് മാസത്തെ മെഗാ ജോബ് ഫെയർ കാഞ്ഞങ്ങാട് സെന്ററിൽ വെച്ച് നടന്നു.

ശ്രീ ശങ്കരാചാര്യ കംപ്യൂട്ടർ സെന്റർ സംസ്ഥാനതലത്തിൽ നടത്തുന്ന ജോബ് ഫെയറിന്റെ ഭാഗമായി കാഞ്ഞങ്ങാട് സെന്ററിൽ മെയ് 30 ന് ജോബ് ഫെയർ സംഘടിപ്പിച്ചു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ബിൽടെക്അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഡിനേറ്റർ ശ്രീനേഷ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ സുജിത്ത് ജെയിംസ് സ്വാഗതം പറഞ്ഞു.

ശ്രീ ശങ്കരാചാര്യ കംപ്യൂട്ടർ സെന്ററിന്റെ വിവിധ കേന്ദ്രങ്ങളിൽ പഠിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കാണ് ജോബ് ഫെയറിൽ പങ്കെടുക്കാൻ അവസരം ഉണ്ടായത്.

പ്ലേസ്മെന്റ് ഡിവിഷൻ ഹെഡ് ശ്വേതാ വിശ്വനാഥൻ, ശ്രീജിത്ത് ഹരിദാസ്, ശ്രീരാജ്, ശൈലേഷ് ലിജേഷ്, പ്രോഗ്രാം കോഡിനേറ്ററുമായ ജഗദീഷ്, എബിൻ, രഞ്ജിത്ത്, ഹരിലാൽ, ദിലീപ്, അനുഷ, കാഞ്ഞങ്ങാട് പ്ലേസ്മെന്റ് ഡിവിഷൻ ഹെഡ് ആശ, വിവിധ ഡിപ്പാർട്ട്മെന്റ മേധാവികൾ, അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.